Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Clinic

America

ഹെ​ൽ​ത്ത് ക്ലി​നി​ക്ക്: ഡോ​ക്‌​ട​ർ​മാ​രു​ടെ സേ​വ​നം അ​ഭ്യ​ർ​ഥി​ച്ച് ഫൊ​ക്കാ​ന

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ഹെ​ൽ​ത്ത് ക്ലി​നി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ൽ വി​വി​ധ സി​റ്റി​ക​ളി​ൽ സ്വ​ന്ത​മാ​യി ക്ലി​നി​ക്കു​ള്ള ഡോ​ക്‌​ട​ർ​മാ​രു​ടെ സേ​വ​നം അ​ഭ്യ​ർ​ഥി​ച്ച് ഫൊ​ക്കാ​ന.

ഫൊ​ക്കാ​ന​യു​ടെ ഡ്രീം ​പ്രൊ​ജ​ക്‌​ടു​ക​ളി​ൽ ഒ​ന്നാ​യ ഫൊ​ക്കാ​ന ഹെ​ൽ​ത്ത് ക്ലി​നി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം ന്യൂ​ജ​ഴ്സി​യി​ലും ബോ​സ്റ്റ​ണി​ലും തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ അ​ത് അ​മേ​രി​ക്ക​യി​ലെ മേ​ജ​ർ സി​റ്റി​ക​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കു​വാ​ൻ ത​യാ​ർ എ​ടു​ക്കു​ക​യാ​ണ് ഫൊ​ക്കാ​ന.

അ​മേ​രി​ക്ക​യി​ൽ സ്വ​ന്ത​മാ​യി ഡോ​ക്ട​ർ​സ് ഓ​ഫീ​സു​ള്ള​വ​രും പ്രൈ​വ​റ്റ് പ്രാ​ക്‌​ടീ​സ് ചെ​യ്യു​ന്ന ഡോ​ക്‌​ട​ർ​മാ​രോ അ​ല്ലെ​ങ്കി​ൽ ഡോ​ക്‌​ട​ർ​മാ​രു​ടെ ഗ്രൂ​പ്പി​ന്‍റെ​യോ സേ​വ​ന​മാ​ണ് ഹെ​ൽ​ത്ത് ക്ലി​നി​ക്കി​ന് ആ​വി​ശ്യ​മു​ള്ള​ത്.

സ​ജി​മോ​ൻ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫൊ​ക്കാ​ന​യു​ടെ ഈ ​ഭ​ര​ണ​സ​മി​തി വാ​ഗ്‌​ദാ​നം ചെ​യ്‌​ത പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​ണ് ഫൊ​ക്കാ​ന ഹെ​ൽ​ത്ത് ക്ലി​നി​ക്ക്. അ​മേ​രി​ക്ക​യി​ലെ ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് എ​ലി​ജി​ബി​ലി​റ്റി ഇ​ല്ലാ​ത്ത മ​ല​യാ​ളി​ക​ൾ​ക്ക് ബേ​സി​ക് ​ആ​രോ​ഗ്യ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

അ​മേ​രി​ക്ക​യി​ൽ വി​സി​റ്റിം​ഗ് വി​സ​യി​ലു​ള്ള​വ​രും മെ​ഡി കെ​യ​ർ, മെ​ഡി​ക്കെ​യി​ട്, ഒ​ബാ​മ കെ​യ​ർ തു​ട​ങ്ങി​യ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യി​ല്ലാ​ത്ത നൂ​റു ക​ണ​ക്കി​ന് ഫാ​മി​ലി​ക​ളും വാ​ർ​ദ്ധ​ക്യ​മാ​യ​വ​രും അ​മേ​രി​ക്ക​യി​ൽ ഉ​ണ്ട്, അ​ങ്ങ​നെ​യു​ള്ള ആ​ളു​ക​ൾ​ക്ക് വേ​ണ്ടി ആ​ണ് ഫൊ​ക്കാ​ന​യു​ടെ ഹെ​ൽ​ത്ത് ക്ലി​നി​ക്ക് പ്ലാ​ൻ ചെ​യ്യു​ന്ന​ത്.  

സാ​ധാ​ര​ണ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി രോ​ഗി​ക​ളെ അ​ഡ്മി​റ്റ് ചെ​യ്യാ​തെ ഔ​ട്ട് പേ​ഷ്യ​ന്‍റാ​യി പ്രാ​ഥ​മി​ക പ​രി​ച​ര​ണം മാ​ത്രം ന​ൽ​കു​ന്ന ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ അ​മേ​രി​ക്ക​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പി​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​ണ​ലു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​വ​ശ്യ​മാ​യ പ്രാ​ഥ​മി​ക മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ മാ​ത്രം ല​ഭ്യ​മാ​ക്കാ​നാ​ണ് ഫൊ​ക്കാ​ന ശ്ര​മി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി മി​ക​ച്ച ഡോ​ക്ട​ർ​മാ​രും അ​നു​ബ​ന്ധ മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​ണ​ലു​ക​ളും ഫ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ മേ​ഘ​ല​യി​ലെ പ്ര​ഫ​ഷ​ണ​ലു​ക​ളും ലാ​ബ് മേ​ഘ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും ഉ​ൾ​പ്പെ​ടു​ന്ന ഒ​രു ടീം ​ആ​ണ് ഫൊ​ക്കാ​ന ഹെ​ൽ​ത്ത് ക്ലി​നി​ക്കി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ക​ൺ​സ​ൾ​ട്ട​ന്‍റാ​യി അ​നു​ഭ​വ​പ​രി​ച​യ​മു​ള്ള​വ​രും സ്വ​ന്ത​മാ​യി ഡോ​ക്‌​ട​ർ ഓ​ഫീ​സു​ള്ള​താ​യ ഡോ​ക്‌​ട​ർ​മാ​രോ അ​ല്ലെ​ങ്കി​ൽ ഡോ​ക്‌​ടേ​ഴ്സ് ഗ്രൂ​പ്പോ ഫൊ​ക്കാ​ന ഹെ​ൽ​ത്ത് ക്ലി​നി​ക്കു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക (862 438 2361, email:[email protected]).

Latest News

Corehub Up